SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
President
March 31, 2026
1 min read

അലിഫിൽ നിന്ന് പ്രകാശത്തിലേക്ക്: മദ്രസകളുടെ പ്രകാശയാത്ര

അലിഫിൽ നിന്ന് പ്രകാശത്തിലേക്ക്: മദ്രസകളുടെ പ്രകാശയാത്ര
Author
സയ്യിദ് മുനീറുൽ അഹ്ദൽ

വിശുദ്ധ റമളാനു ശേഷം മദ്റസകൾ വീണ്ടും തുറന്നു. പുതിയ പഠിതാക്കൾ പ്രതീക്ഷ നിറഞ്ഞ മനസ്സോടെ, അറിവിൻ്റെ പടിപ്പുരകൾ കയറി. കേരളീയ മുസ്‌ലിം ജീവിതത്തിന്റെ സാംസ്‌കാരിക വേരുകൾ പടർന്നുനിൽക്കുന്നത് മദ്‌റസകളെന്ന ഈ കൊച്ചു വിദ്യാലയങ്ങളിലാണ്. അക്ഷരങ്ങൾ മനുഷ്യാത്മാവിനെ വിമലീകരിക്കുന്ന പ്രകാശബിന്ദുക്കളായി മാറുന്ന രാസവിദ്യയാണ് അവിടെ നടക്കുന്നത്. പുലർക്കാലത്തെ തണുപ്പിലൂടെ ഈ പള്ളിക്കൂടങ്ങളിലേക്ക് നടന്നുനീങ്ങുന്ന കുരുന്നുകൾ ഓരോ ചുവടിലും തിരിച്ചറിവിന്റെ പുതിയ ലോകങ്ങളിലേക്കാണ് പ്രവേശിക്കുന്നത്.

മതപാഠങ്ങൾക്കുമപ്പുറം അസ്തിത്വത്തിന്റെ ഗരിമയെക്കുറിച്ചുള്ള ഉന്നതമായ ബോധ്യമാണ് ഈ വിദ്യാലയങ്ങൾ പകർന്നുനൽകുന്നത്. പ്രപഞ്ചനാഥനെക്കുറിച്ചുള്ള അറിവിൽ ആരംഭിച്ച്, സ്വന്തം ഉള്ളിലെ നന്മയുടെ അംശങ്ങളെ ഉണർത്തുന്നിടത്താണ് ആ പഠനപ്രക്രിയ പൂർണത തേടുന്നത്. ഓരോ വരിയും അപരനോടുള്ള കരുണയായും പ്രകൃതിയോടുള്ള കടപ്പാടായും നീതിയോടുള്ള പ്രതിബദ്ധതയായും ഇവിടെ പരിണമിക്കുന്നു. ശേഖരിച്ചുവെക്കാനുള്ള വിവരങ്ങളായല്ല, മറിച്ച് പകർന്നുജീവിക്കാനുള്ള ദർശനമായാണ് ഓരോ കിതാബും വിദ്യാർഥികൾക്ക് മുന്നിലെത്തുന്നത്.

ഗുരുവും ശിഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ പവിത്രതയാണ് മദ്‌റസകളുടെ ജീവൻ. ആധുനികതയുടെ വേഗതയിലും പതറാതെ നിൽക്കുന്ന ഈ സംവിധാനം, മലയാളിയുടെ സാമൂഹിക ബോധത്തെയും സഹിഷ്ണുതയെയും രൂപപ്പെടുത്തുന്നതിൽ നിശബ്ദമായ വിപ്ലവമാണ് നിർവഹിച്ചത്. അലിഫിൻ്റെയും ബാഇൻ്റെയും അക്ഷരമാലയിൽ നിന്ന് ആത്മീയതയുടെ ആഴങ്ങളിലേക്ക് നീളുന്ന ആ പാത, മനുഷ്യനെ ഒരേസമയം ദൈവത്തോടും സഹജീവികളോടും വിനയമുള്ളവനാക്കി മാറ്റുന്നു.

ഈ കൊച്ചു വിദ്യാലയങ്ങൾ ഒരു ജനതയുടെ സാംസ്‌കാരികമായ നട്ടെല്ലാണ്. കാലപ്രവാഹത്തിൽ പലതും മാഞ്ഞുപോകുമ്പോഴും, മദ്‌റസകൾ പകർന്നുനൽകിയ ആ മൂല്യബോധം നിറഞ്ഞുനിൽക്കുന്ന അനേകം മനുഷ്യരെ സ്വരൂപിച്ചാണ് നമ്മുടെ സമൂഹം വളർന്നതും പുഷ്പിച്ചതും. അവ വിദ്യാർത്ഥികളെ ഇരുട്ടിൽ നയിക്കുകയും വെളിച്ചത്തിൽ വിനയാന്വിതനാക്കുകയും ചെയ്യുന്നു.

ഈ വിശുദ്ധമായ വഴികളിലൂടെ നടക്കുമ്പോൾ മൃദുലമായ ഒരു കാൽപാട് നമ്മുടെ മുന്നേ നടന്നു പോകുന്നു. മദ്റസ പ്രസ്ഥാനം എന്ന ആശയത്തെ സ്വരൂപിച്ച, എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ എന്ന ഒരാശയ സഞ്ചാരത്തെ. ഒരു മനുഷ്യായുസ്സിൽ നിന്നും സാമൂഹികമായ ഒരു വിതാനത്തിലേക്ക് വളർന്ന വികാസമായിരുന്നു ആ മനുഷ്യൻ. അനേകം മനുഷ്യരെ വെളിച്ചത്തിലേക്ക് നയിച്ച പ്രിയ ഗുരുവിന് പ്രാർത്ഥനകൾ

Share this article
More Articles

More Articles

View All →
സമസ്ത; മനുഷ്യരുടെ ഹൃദയം തൊടുന്ന സമഗ്രസഞ്ചാരം
President
സയ്യിദ് മുനീറുൽ അഹ്‌ദൽ•Jun 26, 2026

സമസ്ത; മനുഷ്യരുടെ ഹൃദയം തൊടുന്ന സമഗ്രസഞ്ചാരം

കേരളത്തിൻ്റെ സാമൂഹിക പരിസരങ്ങളിൽ കഴിഞ്ഞ നൂറ് വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന പേരാണ് സമസ്ത. മനുഷ്യരോടൊപ്പം ചേർന്നുനിന്ന ആ നൂറ് കാലങ്ങളെ ലോകം ആഴത്തിൽ ചർച്ച ചെയ്യുന്ന സമയമാണിപ്പോൾ. തിരുനബിയോർ(സ്വ) എഴുതിച്ചേർത്തുനൽകിയ ജീവിതപദ്ധതികളാണ് സമസ്തയുടെ അടിയാധാരം. ആ ആശയങ്ങൾ സമഗ്രമാണ്. ഏത് സമൂഹത്തിലും വെറുപ്പോ …

അടുത്തുള്ള പുസ്തകമെടുക്കൂ, മനുഷ്യനാകാം
President
സയ്യിദ് മുനീറുൽ അഹ്‌ദൽ•Jun 19, 2026

അടുത്തുള്ള പുസ്തകമെടുക്കൂ, മനുഷ്യനാകാം

വായനയുടെ പുതുക്കംഅയൽവാസിയോട് നിങ്ങൾ എങ്ങനെയാണ്? അയാൾ ഒരു മഹാ ശല്യക്കാരൻ ആണെങ്കിലോ? അദ്ദേഹം ഒരു ദിവസം വീട്ടിലില്ലെങ്കിൽ നിങ്ങൾക്ക് വിഷമമാകുമോ? ആശ്വാസമാകുമോ?നിങ്ങൾ ഇമാം അബൂഹനീഫയെന്നജീവിതപുസ്തകം വായിക്കൂ..ഇതുപോലെ ഒരയൽക്കാരൻ മഹാനുമുണ്ടായിരുന്നു. അദ്ദേഹത്തെ ഭരണകൂടം ശല്യം കാരണംജയിലിലാക്കി. മോചിപ്പിക്കാൻ പോയതോ സാക്ഷാൽ ഇമാം അബൂഹനീഫ. …

നന്മയുടെ വിളക്കണയരുത്
President
സയ്യിദ് മുനീറുൽ അഹ്‌ദൽ•Jun 17, 2026

നന്മയുടെ വിളക്കണയരുത്

വിശുദ്ധിയുടെ പ്രഭാതത്തിന് സ്വാഗതം വിശ്വാസിയുടെ ആനന്ദത്തിന്റെ രഹസ്യമെന്ത്? നന്മയുടെ വിളക്കണയാതെയുള്ള യാത്ര തന്നെ. പ്രതിസന്ധികൾ വന്നു വിളിക്കുമ്പോഴും പരീക്ഷണങ്ങൾ വാതിൽക്കൽ നിൽക്കുമ്പോഴുംതിരുനബിയോർ(സ്വ) പറഞ്ഞ ആശ്വാസം ഓരോ വിശ്വാസിഹൃദയങ്ങളെയും തണുപ്പിക്കും;” മുഅ്മിനിൻ്റെ കാര്യം അത്ഭുതം! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു …