വായനയുടെ പുതുക്കംഅയൽവാസിയോട് നിങ്ങൾ എങ്ങനെയാണ്? അയാൾ ഒരു മഹാ ശല്യക്കാരൻ ആണെങ്കിലോ? അദ്ദേഹം ഒരു ദിവസം വീട്ടിലില്ലെങ്കിൽ നിങ്ങൾക്ക് വിഷമമാകുമോ? ആശ്വാസമാകുമോ?നിങ്ങൾ ഇമാം അബൂഹനീഫയെന്നജീവിതപുസ്തകം വായിക്കൂ..ഇതുപോലെ ഒരയൽക്കാരൻ മഹാനുമുണ്ടായിരുന്നു. അദ്ദേഹത്തെ ഭരണകൂടം ശല്യം കാരണംജയിലിലാക്കി. മോചിപ്പിക്കാൻ പോയതോ സാക്ഷാൽ ഇമാം അബൂഹനീഫ. ജയിലിൽകിടന്നസമയം ജോലിക്ക് പോകാനാകാത്തതിനാൽ ഒരു പണക്കിഴിയും ആ മനുഷ്യന് നൽകി . ആർക്ക്! ഇത്രയും കാലം ഇമാം അബൂഹനീഫക്ക് ഒരു സ്വൈര്യവും കൊടുക്കാത്ത അതേ മനുഷ്യന്. ആ മനുഷ്യൻഇമാമിനെ വായിച്ചു. ഉള്ളിൽ ആലോചനകൾ പിടഞ്ഞു. വേഗം ആ ഗുരുവിന്റെ ശിഷ്യനായി. പിൽക്കാലത്ത് ഒരു മഹാഗുരുവുമായി.വായിക്കുമ്പോൾ സംഭവിക്കുന്നതെന്താണ്? ഒരു പുസ്തകംതിരിച്ചു തരുന്നതെന്താണ്? ഒരുപാട് ഉത്തരങ്ങൾ. ആഴമുള്ള ഒരു പുസ്തകത്തിലൂടെയുള്ള സഞ്ചാരം നമ്മെ പുതിയൊരു മനുഷ്യനാക്കും. നമ്മെ നമ്മിൽ നിന്ന് തന്നെ മോചിപ്പിക്കും. ഇമാം അബൂ ഹനീഫയും അയൽക്കാരനും തമ്മിലുള്ള ജീവിതം, വായിച്ചു കഴിയുമ്പോൾ പുതിയൊരു സ്നേഹത്തിന്റെ ഹൃദയത്തോടെ നാം അയൽമനുഷ്യരെ ചേർത്തുപിടിക്കാൻ തുടങ്ങും.”വായിക്കുക”; ചിന്തിക്കുന്ന മനുഷ്യരോടുള്ള വിശുദ്ധഗ്രന്ഥത്തിന്റെ സംഭാഷണം എത്ര ഹൃദ്യം. ഉപമകളിലൂടെ, ചരിത്രപാഠങ്ങളിലൂടെ, ഭാവിയിലൂടെ, പലവിധ മനുഷ്യരിലൂടെ ആ വായന കടന്നുവളരുന്നു. വായന ഊർജം നേടലാണ്. നല്ലതു വായിക്കുകയും നന്മ ചിന്തിക്കുകയും ചെയ്യുന്ന മനുഷ്യർക്ക് വെറുതെയിരിക്കാൻ ആവില്ല തന്നെ. അവർ ജീവിതദൗത്യം തിരിച്ചറിയുന്നു. സൃഷ്ടികളോടുള്ള കടമ നിർവഹിക്കുന്നതിൽ മുൻപന്തിയിൽ എത്തുന്നു.സ്രഷ്ടാവിനെ അറിയേണ്ടത് പോലെ അറിയുന്നു. വായിക്കുന്നവർപുതുക്കപ്പെടുന്നു. അടുത്തുള്ള പുസ്തകമെടുക്കൂ…നമുക്ക് അടയാളമാകാം



