SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
SahityotsavJuly 23, 2026

കേരള സാഹിത്യോത്സവ് അവാർഡ് പ്രഖ്യാപനം ഇന്ന്

കേരള സാഹിത്യോത്സവ് അവാർഡ് പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡ് ജേതാവിനെ ഇന്ന് പ്രഖ്യാപിക്കും. കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന പ്രസ് മീറ്റിലാണ് സംസ്ഥാന ഭാരവാഹികൾ അവാർഡ് ജേതാവിനെ പ്രഖ്യാപിക്കുന്നത്. കേരള സാഹിത്യോത്സവിൻ്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നൽകുന്ന അവാർഡ് സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ, പി.എൻ ഗോപീകൃഷ്ണൻ, കെ.പി രാമനുണ്ണി, ടി.ഡി. രാമകൃഷ്ണൻ, സി.എൻ ജാഫർ സ്വാദിഖ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. അൻപതിനായിരത്തി ഒന്ന് രൂപയും ഫലകവുമാണ് അവാർഡ്.

സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരെയും അവരുടെ മികച്ച സംഭാവനകളെയും ആദരിക്കുന്നതിന് വേണ്ടി 2012 മുതലാണ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സാഹിത്യോത്സവ് അവാർഡ് നൽകി വരുന്നത്. എൻ.എസ് മാധവൻ, കെ സച്ചിദാനന്ദൻ, തോപ്പിൽ മുഹമ്മദ് മീരാൻ, കെ.പി രാമനുണ്ണി, ശശി തരൂർ, പി.എൻ ഗോപീകൃഷ്ണൻ, പി സുരേന്ദ്രൻ, വീരാൻകുട്ടി, എം എ റഹ്മാൻ, ടി.ഡി. രാമകൃഷ്ണൻ തുടങ്ങിയവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം നൽകിയത്. ജൂലൈ 25ന് ആലപ്പുഴ വച്ച് നടക്കുന്ന കേരള സാഹിത്യോത്സവ് വേദിയിലെ അവാർഡ് ദാന ചടങ്ങിൽ പ്രമുഖരുടെ സാനിധ്യത്തിൽ അവാർഡ് കൈമാറും.

Share
More News

More News

View All →
വായനയുടെ വൈവിധ്യമൊരുക്കി പുസ്തക ലോകം തുറന്നു
Sahityotsav
Jul 22, 2026

വായനയുടെ വൈവിധ്യമൊരുക്കി പുസ്തക ലോകം തുറന്നു

ആലപ്പുഴ: മുപ്പത്തിമൂന്നാമത് എഡിഷൻ കേരള സാഹിത്യോത്സവിൻ്റെ ഭാഗമായി ഒരുക്കിയ പുസ്‌തകലോകം തുറന്നു. പ്രമുഖ ചെറുകഥാകൃത്ത് പി ജെ ജെ ആന്റണി ഉദ്ഘാടനം നിർവഹിച്ചു. വിവിധ ശീർഷകങ്ങളിലായി ഡി സി ബുക്‌സ്, മാതൃഭൂമി ബുക്‌സ്, ഗ്രീൻ ബുക് സ്, കറന്റ് ബുക്‌സ്, ഒലീവ് …

കേരള സാഹിത്യോത്സവ്: വേദിയൊരുങ്ങുന്നു
Sahityotsav
Jul 17, 2026

കേരള സാഹിത്യോത്സവ്: വേദിയൊരുങ്ങുന്നു

കായംകുളം: ഈ മാസം 20 മുതൽ 26 വരെ കായംകുളത്ത് നടക്കുന്ന മുപ്പത്തിമൂന്നാമത് എസ് എസ് എഫ് കേരള സാഹിത്യോത്സവ് 2026-ന്റെ പ്രധാന വേദിയുടെ പന്തൽകാൽനാട്ടൽ ചടങ്ങ് നടന്നു. സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഹാമിദ് ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. …

എസ് എസ് എഫ് കേരള സാഹിത്യോത്സവ്: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
Sahityotsav
Jun 8, 2026

എസ് എസ് എഫ് കേരള സാഹിത്യോത്സവ്: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

​കായംകുളം: ജൂലൈ 20 മുതൽ 26 വരെ കായംകുളത്ത് നടക്കുന്ന എസ് എസ് എഫ് 33-ാമത് കേരള സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. കായംകുളം മുനിസിപ്പൽ ചെയർമാൻ ശരത് ലാൽ ഉദ്ഘാടനം നിർവഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് …