SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
SahityotsavJune 8, 2026

എസ് എസ് എഫ് കേരള സാഹിത്യോത്സവ്: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

എസ് എസ് എഫ് കേരള സാഹിത്യോത്സവ്: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

​കായംകുളം: ജൂലൈ 20 മുതൽ 26 വരെ കായംകുളത്ത് നടക്കുന്ന എസ് എസ് എഫ് 33-ാമത് കേരള സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. കായംകുളം മുനിസിപ്പൽ ചെയർമാൻ ശരത് ലാൽ ഉദ്ഘാടനം നിർവഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം എ ത്വാഹാ മുസ്‌ലിയാർ പ്രാർഥന നിർവഹിച്ചു. ജംഇയ്യത്തുൽ ഉലമ ആലപ്പുഴ ജില്ലാ സെക്രട്ടറി അബ്ദുർറഹീം സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.​കായംകുളം മുനിസിപ്പൽ കൗൺസിലർ അസീം നാസർ, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് കരുമാടി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുനവ്വറലി അമാനി, കേരള മുസ്‌ലിം ജമാഅത്ത് കായംകുളം സോൺ പ്രസിഡന്റ് നിസാർ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ജുനൈദ് എം എസ് സ്വാഗതം പറഞ്ഞു. എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി വി എ മുഹമ്മദ്‌ മുബാറക്ക് നന്ദി പറഞ്ഞു ചിത്രം : എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് കായംകുളം മുനിസിപ്പൽ ചെയർമാൻ ശരത്ത് ലാൽ ഉദ്ഘാടനം ചെയ്യുന്നു.

Share
More News

More News

View All →
കേരള സാഹിത്യോത്സവ്; സ്വാഗതസംഘമായി
Sahityotsav
May 1, 2026

കേരള സാഹിത്യോത്സവ്; സ്വാഗതസംഘമായി

ആലപ്പുഴ: മുപ്പത്തിമൂന്നാം എഡിഷൻ കേരള സാഹിത്യോത്സവ് ആലപ്പുഴയിൽ നടക്കും. ഇതിന്റെ ഭാഗമായി ആലപ്പുഴ ജെൻഡർ പാർക്കിൽ സംഘടിപ്പിച്ച രൂപവത്കരണ യോഗം സമസ്ത കേന്ദ്ര മുശാവറ അംഗം താഹാ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച് …

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി
Campus
Jun 28, 2026

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി

വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളിൽ ആവർത്തിച്ചുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകളും ക്രമക്കേടുകളും പരീക്ഷാ റദ്ദാക്കലുകളും രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി തകർത്തിരിക്കുകയാണെന്ന് എസ് എസ് എഫ് ‘ഹ്യൂമൻ ലൈബ്രറി’യിൽ പ്രമേയം. നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാർതഥികളുടെ ഭാവിയെ ഭരണപരമായ …

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ
Campus
Jun 28, 2026

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ

കൊല്ലം: പ്രൊഫഷണൽ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സംഗമം-പ്രൊഫ്സമ്മിറ്റ് 2026 ഒക്ടോബർ 9, 10, 11 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ വെച്ച് നടക്കും. കൊല്ലത്ത് നടന്ന ഹ്യൂമൻ ലൈബ്രറിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക പ്രൊഫ്സമ്മിറ്റ് …