SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
CampusJune 28, 2026

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി

വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളിൽ ആവർത്തിച്ചുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകളും ക്രമക്കേടുകളും പരീക്ഷാ റദ്ദാക്കലുകളും രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി തകർത്തിരിക്കുകയാണെന്ന് എസ് എസ് എഫ് ‘ഹ്യൂമൻ ലൈബ്രറി’യിൽ പ്രമേയം. നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാർതഥികളുടെ ഭാവിയെ ഭരണപരമായ വീഴ്ചകൾക്ക് വിട്ടുകൊടുക്കുന്ന സാഹചര്യം അതീവ ആശങ്കാജനകമാണെന്ന് സംഗമം വിലയിരുത്തി.

വിദ്യാർഥികളുടെ കരിയർ വളർച്ചയ്ക്ക് ആവശ്യമായ നൈപുണ്യ വികസനവും പ്രൊഫഷണൽ പഠനകാലത്തെ മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസവും പകർന്നുനൽകിയാണ് കൊല്ലത്ത് സംഘടിപ്പിച്ച ‘ഹ്യൂമൻ ലൈബ്രറി’ സമാപിച്ചത്. കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആധുനിക ലോകത്ത് കരിയർ വിജയത്തിന് അക്കാദമിക യോഗ്യതകൾക്കൊപ്പം പ്രായോഗിക നൈപുണ്യങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അനൂപ് അംബിക ഓർമ്മിപ്പിച്ചു.

കരിയർ വെല്ലുവിളികളെയും പഠനകാലത്തെ മാനസിക സമ്മർദ്ദങ്ങളെയും വിദ്യാർത്ഥികൾ ഒറ്റയ്ക്ക് ചുമലിലേറ്റേണ്ടതില്ലെന്നും, ഒരു മികച്ച ലേണേഴ്‌സ് കൂട്ടായ്മയിലൂടെ അതിനെയെല്ലാം വിജയകരമായി മറികടക്കാൻ സാധിക്കുമെന്നും ബോധ്യപ്പെടുത്തുന്നതായിരുന്നു ഹ്യൂമൻ ലൈബ്രറിയിലെ വിവിധ സെഷനുകൾ.

എസ്‌ എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാസിം നൂറാനി സ്വാഗതം ആശംസിച്ച ചടങ്ങിൽ എൻ ഐ ടി കാലിക്കറ്റിലെ റിസർച്ച് സ്കോളർ സ്വാബിർ സഖാഫി ആമുഖ ഭാഷണം നടത്തി. വിദ്യാർഥികളുമായി സംവദിക്കാനും അവർക്ക് വഴികാട്ടാനുമായി വെഫി ഡയറക്ടർ ഡോ. മുഹമ്മദ് നിയാസ് കെ, ഷമീർ കൊല്ലം, ആഷിക് അഹ്സനി എന്നിവർ സംസാരിച്ചു.

കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം, മെന്റൽ വെൽനസ് എന്നിവ മുൻനിർത്തി വിദഗ്ധർ നയിച്ച സംവാദങ്ങൾ വിദ്യാർത്ഥികൾക്ക് പുതിയ കാഴ്ചപ്പാടുകൾ സമ്മാനിച്ചു. മൂസ നവാസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രൊഫഷണൽ കാമ്പസ് വിദ്യാർത്ഥികൾ പങ്കെടുത്തു.

Share
More News

More News

View All →
എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ
Campus
Jun 28, 2026

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ

കൊല്ലം: പ്രൊഫഷണൽ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സംഗമം-പ്രൊഫ്സമ്മിറ്റ് 2026 ഒക്ടോബർ 9, 10, 11 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ വെച്ച് നടക്കും. കൊല്ലത്ത് നടന്ന ഹ്യൂമൻ ലൈബ്രറിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക പ്രൊഫ്സമ്മിറ്റ് …

സ്കൂൾ കിറ്റ് വിതരണം; പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്വാസമായി എസ്.എസ്.എഫ്
General
Aug 7, 2026

സ്കൂൾ കിറ്റ് വിതരണം; പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്വാസമായി എസ്.എസ്.എഫ്

കോട്ടയം : ഈരാറ്റുപേട്ടയിൽ കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് പഠനോപകരണങ്ങളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി എസ്‌.എസ്‌.എഫ് കോട്ടയം ജില്ലാ കമ്മിറ്റി. ദുരിതബാധിതരായ വിദ്യാർത്ഥികൾക്കായി സംഘടന തയ്യാറാക്കിയ പ്രത്യേക സ്കൂൾ കിറ്റുകളുടെ വിതരണ ഉദ്ഘാടനം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഹൈബ് പി.വി …

പതിമൂന്നാമത്  കേരള സാഹിത്യോത്സവ് അവാർഡ് ടി. ടി. ശ്രീകുമാറിന്
Press Meet
Jul 23, 2026

പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡ് ടി. ടി. ശ്രീകുമാറിന്

കോഴിക്കോട്: പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡിന് പ്രമുഖ എഴുത്തുകാരനും, മാധ്യമ നിരീക്ഷകനും സാമൂഹിക വിമർശകനുമായ പ്രൊഫ. ടി. ടി. ശ്രീകുമാറിനെ തെരഞ്ഞെടുത്തു. മലയാള സാഹിത്യത്തിനും, സാമൂഹിക-സാംസ്കാരിക വിമർശന രംഗത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം. കവി കെ സച്ചിദാനന്ദൻ ജൂറി …