SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
SahityotsavAugust 10, 2025

കേരള സാഹിത്യോത്സവിന് ഉജ്ജ്വലമായ പരിസമാപ്തി: മലപ്പുറം വെസ്റ്റ് ജേതാക്കൾ

കേരള സാഹിത്യോത്സവിന് ഉജ്ജ്വലമായ പരിസമാപ്തി: മലപ്പുറം വെസ്റ്റ് ജേതാക്കൾ

പാലക്കാട്: കേരള സാഹിത്യോത്സവിന് ഉജ്ജ്വലമായ പരിസമാപ്തി. സമാപന സംഗമം ഗ്രാൻ്റ് മുഫ്തി ഓഫ് ഇന്ത്യ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. 18 സംഘടന ജില്ലകളിൽ നിന്നായി 2500 പ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവിൽ മലപ്പുറം വെസ്റ്റ് ജില്ല 780 പോയന്റുകൾ നേടി ജേതാക്കളായി. മലപ്പുറം ഈസ്റ്റ് (758), കോഴിക്കോട് സൗത്ത് (725) യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കാസർഗോഡ് ജില്ലയിലെ മുഹമ്മദ് ഹാദിയെ കലാപ്രതിഭയായും മലപ്പുറം ഈസ്റ്റ് ജില്ലയിലെ അൻശിദ ഷറിനെ സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുത്തു.

സംഗമത്തിൽ കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ, , എസ്എസ്എഫ് ദേശീയ സെക്രട്ടറി ദിൽഷാദ് അഹമ്മദ് കാശ്മീർ സയ്യിദ് മുനീറുൽ അഹ്ദൽ, ഡോ. ടി അബൂബക്കർ, എൻ കെ സിറാജുദ്ദീൻ ഫൈസി, ഉമർ ഓങ്ങല്ലൂർ, കെ വി സിദ്ദീഖ് ഫൈസി, അബ്ദുറശീദ് അശ്റഫി, തുടങ്ങിയവർ സംസാരിച്ചു.

33-ാമത് സാഹിത്യോത്സവിന് വേദിയൊരുങ്ങുന്ന ആലപ്പുഴ ജില്ലക്ക് സ്വാഗതസംഘം ഭാരവാഹികൾ പതാക കൈമാറി. രാവിലെ പത്തിന് കേരള സാഹിത്യോത്സവിൻ്റെ മത്സര പരിപാടികൾ കന്നട എഴുത്തുകാരൻ വിവേഗ് ശാൻബാഗ് ഉദ്ഘാടനം ചെയ്തു.
അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം,വികെ ശ്രീ കൺഠൻ എം പി, എഴുത്തുകാരൻ കെ.പി രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണൻ, മുഹമ്മദ് അനസ് അമാനി, ജാബിർ നരോത്ത് തുടങ്ങിയവർ സംസാരിച്ചു.

അടയാളം എന്ന പ്രമേയത്തിലാണ് ഈ വർഷം സാഹിത്യോത്സവ് സംഘടിപ്പിച്ചത്. മനുഷ്യജീവിതത്തിൻ്റെ അടിസ്ഥാനം അടയാളപ്പെടുത്തലുകളാണ്. തകർക്കാനാവാത്ത ചരിത്രങ്ങളായി അവകൾ അവശേഷിക്കും. അടയാളത്തെ പ്രതീകവൽക്കരിക്കുന്ന ആവിഷ്കാരങ്ങളാണ് വേദിയിലും നശരീരയിലും ഒരുക്കിയത്.

Share
More News

More News

View All →
കേരള സാഹിത്യോത്സവ് അവാർഡ് പ്രഖ്യാപനം ഇന്ന്
Sahityotsav
Jul 23, 2026

കേരള സാഹിത്യോത്സവ് അവാർഡ് പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡ് ജേതാവിനെ ഇന്ന് പ്രഖ്യാപിക്കും. കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന പ്രസ് മീറ്റിലാണ് സംസ്ഥാന ഭാരവാഹികൾ അവാർഡ് ജേതാവിനെ പ്രഖ്യാപിക്കുന്നത്. കേരള സാഹിത്യോത്സവിൻ്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നൽകുന്ന അവാർഡ് സാഹിത്യ …

വായനയുടെ വൈവിധ്യമൊരുക്കി പുസ്തക ലോകം തുറന്നു
Sahityotsav
Jul 22, 2026

വായനയുടെ വൈവിധ്യമൊരുക്കി പുസ്തക ലോകം തുറന്നു

ആലപ്പുഴ: മുപ്പത്തിമൂന്നാമത് എഡിഷൻ കേരള സാഹിത്യോത്സവിൻ്റെ ഭാഗമായി ഒരുക്കിയ പുസ്‌തകലോകം തുറന്നു. പ്രമുഖ ചെറുകഥാകൃത്ത് പി ജെ ജെ ആന്റണി ഉദ്ഘാടനം നിർവഹിച്ചു. വിവിധ ശീർഷകങ്ങളിലായി ഡി സി ബുക്‌സ്, മാതൃഭൂമി ബുക്‌സ്, ഗ്രീൻ ബുക് സ്, കറന്റ് ബുക്‌സ്, ഒലീവ് …

കേരള സാഹിത്യോത്സവ്: വേദിയൊരുങ്ങുന്നു
Sahityotsav
Jul 17, 2026

കേരള സാഹിത്യോത്സവ്: വേദിയൊരുങ്ങുന്നു

കായംകുളം: ഈ മാസം 20 മുതൽ 26 വരെ കായംകുളത്ത് നടക്കുന്ന മുപ്പത്തിമൂന്നാമത് എസ് എസ് എഫ് കേരള സാഹിത്യോത്സവ് 2026-ന്റെ പ്രധാന വേദിയുടെ പന്തൽകാൽനാട്ടൽ ചടങ്ങ് നടന്നു. സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഹാമിദ് ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. …