SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
SensoriumMay 30, 2026

സെൻസോറിയം 26: പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 462 വിദ്യാർത്ഥികൾ യോഗ്യത നേടി

സെൻസോറിയം 26: പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 462 വിദ്യാർത്ഥികൾ യോഗ്യത നേടി

കോഴിക്കോട്: നൂറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ‘സെൻസോറിയം-26’ മുതഅല്ലിം സംഗമത്തിന്റെ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ജില്ലാ തലത്തിൽ നടന്ന ‘മിൻഹാജ്‌’ ഫൈനൽ എൻട്രൻസ് ടെസ്റ്റിൽ ജൂനിയർ, സീനിയർ കാറ്റഗറികളിൽ നിന്നായി 462 വിദ്യാർത്ഥികളാണ് അർഹത നേടിയത്.

‘സമസ്ത: സമഗ്രതയുടെ സഞ്ചാരം’ എന്ന പ്രമേയത്തിൽ ജൂൺ 11, 12 തിയ്യതികളിൽ തൃശൂരിൽ വെച്ചാണ് സെൻസോറിയം നടക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നവജാഗരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന സമസ്തയുടെ ഒരു നൂറ്റാണ്ടുകാലത്തെ പാരമ്പര്യവും പണ്ഡിത ശ്രേഷ്ഠരുടെ ജ്ഞാനാനുഭവങ്ങളും പങ്കുവെക്കുന്ന വിജ്ഞാന സദസ്സുകൾക്കാണ് ഈ സംഗമം വേദിയാകുന്നത്.

വിവിധ ഘട്ടങ്ങളിലായി നടന്ന മത്സര പരീക്ഷകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ദഅവാ വിദ്യാർത്ഥികൾ മാറ്റുരച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായി നടന്ന വിപുലമായ പ്രക്രിയക്കൊടുവിലാണ് സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച റാങ്ക് ജേതാക്കളെ തിരഞ്ഞെടുത്തത്.

സീനിയർ വിഭാഗത്തിൽ കൊണ്ടോട്ടി ബുഖാരി ദഅവ കോളേജിലെ മുസദ്ധിഖുൽ ഇസ്‌ലാം ഒന്നാം റാങ്ക് കരസ്ഥമാക്കി. ബുഖാരി ദഅവ കോളേജിലെ തന്നെ മുഹമ്മദ് സാബിത് എം., പുതുപ്പറമ്പ് അബ്ദുൽ ബാരി അക്കാഡമിയിലെ മുഹമ്മദ് ഹുസൈൻ എന്നിവർ രണ്ടാം റാങ്കും, ഹിദായ പാലാഴിയിലെ മുഹമ്മദ് ഉബയ്യ്, സിറാജുൽ ഹുദ കുറ്റ്യാടിയിലെ ഇസ്ഹാഖ് എന്നിവർ മൂന്നാം റാങ്കും പങ്കിട്ടു. ജൂനിയർ വിഭാഗത്തിൽ മർകസ് ഗാർഡൻ പൂനൂരിലെ വിദ്യാർത്ഥികൾ മികച്ച വിജയം കൊയ്തു; മുഹമ്മദ് സിനാൻ ഒന്നാം റാങ്കും അബ്ദുറഷീദ് രണ്ടാം റാങ്കും നേടി. നോളജ് സിറ്റി വിറാസിലെ മുഹമ്മദ് ഫസൽ പി., സയ്യിദ് മുഹമ്മദ് ബിശ്ർ എന്നിവരാണ് ജൂനിയർ വിഭാഗത്തിൽ മൂന്നാം റാങ്ക് പങ്കിട്ടത്.

യോഗ്യത നേടിയ പ്രതിഭകളെ എസ്.എസ്.എഫ് കേരള സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. ജൂൺ 11,12 തിയ്യതികളിൽ തൃശൂരിൽ വെച്ചാണ് ഇസ്ലാമിക്‌ സ്റ്റുഡന്റസ് സെൻസോറിയം നടക്കുക.

Share
More News

More News

View All →
എസ് എസ് എഫ് സെൻസോറിയം 2026: മത്സരഫലങ്ങൾ പ്രഖ്യാപിച്ചു
Sensorium
Jun 14, 2026

എസ് എസ് എഫ് സെൻസോറിയം 2026: മത്സരഫലങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ: എസ് എസ് എഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയം-’26- ന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ ദഅവാ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത മത്സരങ്ങൾ ശ്രദ്ധേയമായ നിലവാരം പുലർത്തി. ശൈഖ് സൈനുദ്ധീൻ …

സമസ്ത നടത്തിയ സാമൂഹിക നിർമിതി കൂടുതൽ പഠനവിധേയമാക്കണം: എസ് എസ് എഫ് സെൻസോറിയത്തിന് പരിസമാപ്തി
Sensorium
Jun 12, 2026

സമസ്ത നടത്തിയ സാമൂഹിക നിർമിതി കൂടുതൽ പഠനവിധേയമാക്കണം: എസ് എസ് എഫ് സെൻസോറിയത്തിന് പരിസമാപ്തി

തൃശ്ശൂർ: കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്ക് അടിത്തറയിട്ട മുസ്‌ലിം നവോത്ഥാന മുന്നേറ്റങ്ങളുടെ യഥാർത്ഥ ശിൽപ്പികൾ പാരമ്പര്യ വിശ്വാസത്തെ മുറുകെപ്പിടിക്കുന്ന പണ്ഡിതരാണെന്നും ഉലമാ ആക്ടിവിസമാണ് എക്കാലത്തും സാമൂഹിക നിർമിതി നടത്തിയിട്ടുള്ളതെന്നും എസ് എസ് എഫ്. എസ് എസ് എഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച …

എസ് എസ് എഫ് സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയത്തിന് തുടക്കം
Sensorium
Jun 11, 2026

എസ് എസ് എഫ് സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയത്തിന് തുടക്കം

തൃശ്ശൂർ: എസ്.എസ്.എഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയത്തിന് തൃശ്ശൂർ ചെറുതുരുത്തിയിൽ പ്രൗഢ തുടക്കം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടി സമസ്ത ജനറൽ സെക്രട്ടറി സുൽത്താനുൽ ഉലമ  കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്തു. ആദ്യ …