SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
General Secretary
July 7, 2026
2 min read

കുട്ടികളുടെ പഠനാവകാശം ഭരണപരമായ സൗകര്യത്തിന് വേണ്ടി മാറ്റിവെക്കാമോ?

കുട്ടികളുടെ പഠനാവകാശം ഭരണപരമായ സൗകര്യത്തിന് വേണ്ടി മാറ്റിവെക്കാമോ?
Author
ഡോ. അബൂബക്കർ ടി

സെൻസസ് എന്നത് രാജ്യത്തിന് അനിവാര്യമായ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് എന്നത് ശരിതന്നെ. പക്ഷേ ആ ഉത്തരവാദിത്തം നിറവേറ്റാൻ, ഒരു തലമുറയുടെ വിദ്യാഭ്യാസം ബലികൊടുക്കേണ്ടി വരുന്നത് ആസൂത്രണത്തിന്റെ പരാജയമല്ലാതെ മറ്റെന്താണ്? സെൻസസ് ജോലികൾക്കായി സ്‌കൂൾ അധ്യാപകരെ കൂട്ടത്തോടെ നിയോഗിച്ചതോടെ പ്രൈമറി വിദ്യാലയങ്ങളിലെ അധ്യയനം പൂർണമായും താളംതെറ്റുന്ന അവസ്ഥയാണ് നിലവിൽ കേരളത്തിലെ സ്‌കൂളുകളിൽ. സെൻസസ് നടപടികൾ തുടങ്ങി അഞ്ച് ദിവസത്തിനുള്ളിൽ ഭൂരിഭാഗം അധ്യാപകരും ഡ്യൂട്ടിക്കായി അവധിയിൽ പ്രവേശിച്ചത് ചെറിയ കാര്യമല്ല.

അടുത്ത മാസം 13ന് പാദവാർഷിക പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ് ക്ലാസ് മുറികളിൽ അധ്യാപകരില്ലാത്ത അവസ്ഥയെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. കുട്ടികളുടെ പഠനകലണ്ടറും സെൻസസ് കലണ്ടറും ഒരുമിച്ച് നോക്കി ആസൂത്രണം ചെയ്യാൻ ഭരണകൂടത്തിന് കഴിഞ്ഞില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. ഈ ആസൂത്രണരാഹിത്യത്തിന്റെ വില കൊടുക്കുന്നത് ഒന്നാം ക്ലാസ് മുതലുള്ള കുട്ടികളാണ് എന്നത് ഏറെ ഗൗരവമുള്ളതാണ്. ഒരൊറ്റ അധ്യാപകൻ അവധിയിൽ പോയാൽ ആ ക്ലാസ് പൂർണമായും അനാഥമാകുന്ന ഘടനയാണ് നമ്മുടെ പ്രൈമറി വിദ്യാഭ്യാസത്തിന്റേത്. ഈ ഘടനാപരമായ ദൗർബല്യം അറിയാതെയല്ല സർക്കാർ ഡ്യൂട്ടി നിശ്ചയിച്ചത്. സ്‌കൂളുകളിലെ ആകെ അധ്യാപകരുടെ അനുപാതം നോക്കാതെ കൂട്ടത്തോടെ ഡ്യൂട്ടി നിശ്ചയിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് നേരിട്ടുള്ള കാരണം എന്ന് റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നു.

പത്ത് ദിവസത്തെ പ്രത്യേക അവധി ഒന്നിച്ചോ, അല്ലെങ്കിൽ ഇരുപത് ദിവസത്തെ പകുതി അവധിയായോ എടുക്കാം എന്ന ഉത്തരവ് തന്നെ പ്രശ്നം കൂടുതൽ വഷളാക്കി.
ഏകീകൃതമായ ഒരു ഷെഡ്യൂൾ ഇല്ലാതെ, ഓരോ അധ്യാപകനും ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാൻ അനുവദിച്ചത് സ്‌കൂളുകൾക്ക് ബദൽ സംവിധാനം ആസൂത്രണം ചെയ്യാൻ പോലും കഴിയാത്ത അരാജകത്വം സൃഷ്ടിച്ചു. പ്രധാനധ്യാപകർ പകരം സംവിധാനം കണ്ടെത്താനാകാതെ വലയുകയാണ് എന്നത് ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയുടെ നേർസാക്ഷ്യമാണ്.

ഇതിനെല്ലാം പുറമേ, അടിസ്ഥാനപരമായി ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് ഇനിയും മറുപടികൾ ആയിട്ടില്ല. സെൻസസ് ജീവനക്കാരെ അധ്യാപകർക്ക് പുറമെ മറ്റ് വകുപ്പുകളിൽ നിന്ന് കണ്ടെത്താൻ കഴിയാതെ പോയത് എന്തുകൊണ്ട്? കുട്ടികളുടെ പഠനാവകാശം ഭരണപരമായ സൗകര്യത്തിന് വേണ്ടി മാറ്റിവെക്കാവുന്ന ഒന്നാണോ?

ഇത് കേവലം ഭരണപരമായ ഏകോപനക്കുറവായി മാത്രം കാണാൻ കഴിയുന്നതല്ല. വളർന്നു വരുന്ന തലമുറയുടെ വിദ്യാഭ്യാസത്തെ മുൻഗണനാ പട്ടികയിൽ എവിടെയാണ് സർക്കാർ പ്രതിഷ്ഠിക്കുന്നത് എന്നതിന്റെ സൂചന കൂടിയാണ്.

Share this article
More Articles

More Articles

View All →
നമുക്കിപ്പോഴും ഭരണപക്ഷം ഇല്ല, ‘രണ്ടു പ്രതിപക്ഷം’ മാത്രം
General Secretary
ഡോ. അബൂബക്കർ ടി•Jul 10, 2026

നമുക്കിപ്പോഴും ഭരണപക്ഷം ഇല്ല, ‘രണ്ടു പ്രതിപക്ഷം’ മാത്രം

ജൂലൈ 7 ന് വയനാട് കള്ളാടിയിൽ, ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണം നടക്കുന്നിടത്ത് ഒരു മലയിടിഞ്ഞു. കാണാതായവരുടെയും മരണപ്പെട്ടവരുടെയും വാർത്തകൾ വന്നു. തൊഴിലാളികളെ കൊണ്ടുവന്ന ബസ് മണ്ണിനടിയിൽ ഒലിച്ചുപോയി. ബിഹാറിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നും ജീവിതം തേടിയെത്തിയ അതിഥി തൊഴിലാളികളാണ് മണ്ണിനടിയിൽ …

പുസ്ത‌കം കൈയിലെടുക്കൂ, അതൊരു രാഷ്ട്രീയ സമരമാണ്
General Secretary
ഡോ. അബൂബക്കർ ടി•Jun 19, 2026

പുസ്ത‌കം കൈയിലെടുക്കൂ, അതൊരു രാഷ്ട്രീയ സമരമാണ്

ഫാരൻഹീറ്റ് 451 എന്ന പുസ്തകം എഴുതിയത് റേ ബ്രാഡ്ബറിയാണ്. പുസ്തകങ്ങൾ വായിക്കുന്നത് നിരോധിച്ച ഒരു ഭാവികാല സമൂഹത്തിലെ ഫയർമാൻ ആണ് മൊണ്ടാഗ്. പുസ്തകങ്ങൾ കണ്ടെത്തുകയും അവ കത്തിച്ചുകളയുകയുമാണ് ഭരണകൂടം നൽകിയ അയാളുടെ ജോലി. എന്നാൽ, യാദൃച്ഛികമായി ഒരു പുസ്തകം വായിക്കാൻ ഇടവരുന്നതോടെ …

samastha sensorium
General Secretary
ഡോ. അബൂബക്കർ ടി•Jun 10, 2026

സമസ്ത: സമഗ്രതയുടെ സഞ്ചാരം

മാറുന്ന കാലത്തെയും സാമൂഹിക പശ്ചാത്തലങ്ങളെയും പൂർണമായി ഉൾക്കൊണ്ടുകൊണ്ട് മനുഷ്യരോട് സംവദിക്കുന്ന ജീവിത സംഹിതയാണ് ഇസ്‌ലാം. ഈ സവിശേഷമായ സ്വഭാവമാണ് കാലങ്ങളും ദേശങ്ങളും കടന്ന മതത്തെ അതിന്റെ തനതായ സ്വഭാവത്തിൽ നിലനിർത്തുന്നത്. അത് കൊണ്ട് തന്നെ ഇസ്‌ലാം ഒരു നിർദ്ദിഷ്ട കാലഘട്ടത്തിലോ ഭൂപ്രദേശത്തോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു വ്യവസ്ഥയല്ല. വ്യത്യസ്ത സാഹചര്യങ്ങളോട് ചേർന്ന് സ്വീകരിക്കേണ്ട സമീപന രീതികളിലെ വ്യക്തത തികച്ചും വൈജ്ഞാനികമായ പ്രക്രിയ ആകയാൽ പണ്ഡിതന്മാരിലൂടെ തന്നെയാകണം മതത്തിന്റെ അന്തസത്ത കൈമാറ്റം ചെയ്യപ്പെടേണ്ടത്.