SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
PoliticsJuly 3, 2025

ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുമ്പോൾ ജനാധിപത്യവാദികൾ ഒന്നിക്കണം: എസ് എസ് എഫ്

ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുമ്പോൾ ജനാധിപത്യവാദികൾ ഒന്നിക്കണം: എസ് എസ് എഫ്

കോഴിക്കോട്: അടിയന്തിരാവസ്ഥ എന്നത് ഇന്ത്യയിൽ ഒരു അടഞ്ഞ അധ്യായമല്ലെന്നും അടിയന്തിരാവസ്ഥയുടെ പല മുഖങ്ങളും സ്വഭാവങ്ങളും ഇന്ന് രാജ്യത്ത് പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ജനങ്ങൾ ഉണർന്നിരിക്കേണ്ട കാലമാണിതെന്നും എസ് എസ് എഫ് രാജ്യത്ത് ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ജനാധിപത്യ മൂല്യങ്ങളും മതസൗഹാർദവും ഇല്ലാതാക്കാനുള്ള കൊണ്ടുപിടിച്ച നീക്കങ്ങൾ നടക്കുമ്പോൾ അടിയന്തിരാവസ്ഥയിൽ നിന്ന് ഉൾക്കൊണ്ട ജനാധിപത്യ ബോധ്യങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്. എല്ലാ പൗരന്മാർക്കും തുല്യ നീതിയും അവകാശവും ഉറപ്പുനൽകുന്ന ഭരണഘടനയാണ് രാജ്യത്തിന്റെ ശക്തി. ആ ഭരണഘടന തകരേണ്ടത് രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെ ദീർഘകാലത്തെ സ്വപ്നമാണ്. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത നാളുകളാണ് അടിയന്തിരാവസ്ഥയുടെ ദിനങ്ങൾ. പൗരാവകാശങ്ങൾ വ്യാപകമായി ഹനിക്കപ്പെടുകയും ഭരണകൂട ഭീകരത അഴിഞ്ഞാടുകയും ആവിഷ്കാര സ്വാതന്ത്ര്യങ്ങൾക്ക് മേൽ സെൻസർഷിപ്പ് ഏർപ്പെടുത്തുകയും ചെയ്ത അടിയന്തിരാവസ്ഥയുടെ ഓർമകൾ ഇന്നും രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. അപ്രഖ്യാപിത അടിയന്തിരാവസ്ഥകളോട് ജനങ്ങൾ പൊരുത്തപ്പെട്ടു പോകുന്നത് ഇന്ത്യ പോലുള്ള ഒരു നാടിന് ഒട്ടും ഗുണകരമല്ല. ജനാധിപത്യ രാജ്യത്തെ ഏകാധിപത്യ പ്രവണതകൾ നമ്മുടെ നാടിനെ ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ കൊണ്ട് ചെന്നെത്തിക്കും. പ്രതികരണശേഷിയും ജനാധിപത്യ ബോധ്യവുമുള്ള പൗരന്മാർ വളർന്നുവരേണ്ടത് നമ്മുടെ രാജ്യം നിലനിൽക്കാൻ അത്യാവശ്യമാണ്. അടിയന്തരാവസ്ഥയിൽ നിന്ന് പാഠം പഠിച്ച് വർത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാൻ രാജ്യത്തെ പൗരന്മാർ രാഷ്ട്രീയ പ്രബുദ്ധത നേടണമെന്നും സെമിനാർ ഉണർത്തി.

അടിയന്തിരാവസ്ഥയുടെ അമ്പതാം വാർഷിക ഭാഗമായി കോഴിക്കോട് സ്റ്റുഡന്റസ് സെന്ററിൽ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ; അമിതാധികാരത്തിന്റെ അമ്പതാം വാർഷികം ചരിത്രം, പഠനം, ജാഗ്രത പരിപാടി ദാമോദർ പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ അനസ് കെ പി, ഹാരിസ് റഹ്മാൻ സംസാരിച്ചു. ശുഹൈബ് വായാട്, സൈഫുദ്ധീൻ കണ്ണൂർ, മുഹമ്മദ്‌ ബാസിം നൂറനി, മുഹമ്മദ്‌ സാദിഖ് തെന്നല സംബന്ധിച്ചു.

Share
More News

More News

View All →
പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി
Campus
Jun 28, 2026

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി

വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളിൽ ആവർത്തിച്ചുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകളും ക്രമക്കേടുകളും പരീക്ഷാ റദ്ദാക്കലുകളും രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി തകർത്തിരിക്കുകയാണെന്ന് എസ് എസ് എഫ് ‘ഹ്യൂമൻ ലൈബ്രറി’യിൽ പ്രമേയം. നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാർതഥികളുടെ ഭാവിയെ ഭരണപരമായ …

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ
Campus
Jun 28, 2026

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ

കൊല്ലം: പ്രൊഫഷണൽ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സംഗമം-പ്രൊഫ്സമ്മിറ്റ് 2026 ഒക്ടോബർ 9, 10, 11 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ വെച്ച് നടക്കും. കൊല്ലത്ത് നടന്ന ഹ്യൂമൻ ലൈബ്രറിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക പ്രൊഫ്സമ്മിറ്റ് …

എസ് എസ് എഫ് സെൻസോറിയം 2026: മത്സരഫലങ്ങൾ പ്രഖ്യാപിച്ചു
Sensorium
Jun 14, 2026

എസ് എസ് എഫ് സെൻസോറിയം 2026: മത്സരഫലങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ: എസ് എസ് എഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയം-’26- ന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ ദഅവാ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത മത്സരങ്ങൾ ശ്രദ്ധേയമായ നിലവാരം പുലർത്തി. ശൈഖ് സൈനുദ്ധീൻ …