SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
Green Kerala SummitJune 22, 2025

പൊതു ജനത്തിന്റെ മേൽ കെട്ടിവെക്കാവുന്ന ശിക്ഷയാകരുത് പ്ലാസ്റ്റിക് നിരോധനം: എസ് എസ് എഫ് ഗ്രീൻ കേരള സമ്മിറ്റ്

പൊതു ജനത്തിന്റെ മേൽ കെട്ടിവെക്കാവുന്ന ശിക്ഷയാകരുത് പ്ലാസ്റ്റിക് നിരോധനം: എസ് എസ് എഫ് ഗ്രീൻ കേരള സമ്മിറ്റ്

കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിർമാർജനം പൊതുജനത്തിനുള്ള ശിക്ഷയാവരുതെന്ന് ഗ്രീൻ കേരള സമ്മിറ്റ് അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് നിരോധനം എന്നതിനേക്കാൾ പ്രകൃതിക്കിണങ്ങുന്ന രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളെ സംസ്കരിക്കുന്നതിനാണ് ഭരണകൂടം ഊന്നൽ കൊടുക്കേണ്ടത്. ഭൂമിക്കുണ്ടാകുന്ന ആഘാതങ്ങളെ കുറക്കുന്ന രീതിയിൽ വികസനങ്ങളെയും പുരോഗതികളെയും നടപ്പിലാക്കാൻ മനുഷ്യന് സാധിക്കേണ്ടതുണ്ട്. പ്രകൃതി വിഭവങ്ങൾ അനന്തമാണെന്നും അത് എല്ലാകാലത്തും ലഭ്യമാണെന്നുമുള്ള മിഥ്യാധാരണയിൽ പ്രകൃതി വിഭവങ്ങൾ വലിയ രീതിയിൽ ചൂഷണം ചെയ്യുന്നത് പതിവായിരിക്കുന്നു. കാടും കടലും മണ്ണുമെല്ലാം മനുഷ്യന്റെ വിവേകരഹിതമായ കൈകടത്തൽ കാരണം മലിനമാകുന്നുവെന്നും മനുഷ്യന് പരിഹരിക്കാൻ കഴിയാത്ത രീതിയിൽ പ്രകൃതിവിഭവങ്ങൾ വിഷമയമായി മാറിയെന്നും ഗ്രീൻ സമ്മിറ്റ് വിലയിരുത്തി. ദശ ലക്ഷത്തിലധികം കാലം നിൽക്കുന്ന മാലിന്യങ്ങളാണ് ഇപ്പോൾ ഉൽപാദിപ്പിക്കപ്പെടുന്നത്. വരാനിരിക്കുന്ന തലമുറകളെ ഇത് എങ്ങനെ ബാധിക്കുന്നു എന്നത് കൂടി നമ്മുടെ ആലോചനകളിൽ ഉണ്ടാവേണ്ടതുണ്ട്. വർദ്ധിച്ചുവരുന്ന കടൽ മാലിന്യങ്ങൾ മത്സ്യ സമ്പത്തിനെയും കടലിന്റെ ആവാസ വ്യവസ്ഥയെയും സാരമായി ബാധിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഹബ് ആയി കടലുകൾ മാറുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഗ്രീൻ സമ്മിറ്റ് പങ്കുവെച്ചു.
കടലുണ്ടി പക്ഷിസങ്കേതത്തിൽ നടന്ന ഗ്രീൻ സമ്മിറ്റ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ കെ സഹദേവൻ ഉദ്ഘാടനം ചെയ്തു. മനുഷ്യനുമായി ബന്ധപ്പെട്ട നിരവധി പ്രമേയങ്ങൾ ആധാരമാക്കി പാനൽ ചർച്ചകൾ, പേപ്പർ പ്രസന്റേഷൻ, എക്സ്പർട് ടോക് നടന്നു.

കാടും കടലും കവികൾ കവിതകൾ, പ്രകൃതി: സംഘർഷം, കയ്യേറ്റം, പ്ലാസ്റ്റിക് മനുഷ്യൻ; പ്രതിസന്ധികളുടെ ഭൂമിക, മാലിന്യ സംസ്കരണം: കേരള രീതിയും അന്താരാഷ്ട്ര മാതൃകകളും, മേൽമണ്ണ് ഒലിച്ചുപോയാൽ കേരളം ബാക്കിയാകുമോ, കടൽ ആവാസവ്യവസ്ഥയും കടലോളം മാലിന്യവും എന്നീ സെഷനുകളിൽ ഡി അനിൽകുമാർ, സുകുമാരൻ ചാലിഗദ്ധ, ഡോ. നഈം, ഡോ. എം എസ് മുഹമ്മദ്‌, സി കെ നജ്മുദ്ധീൻ, മുഹമ്മദ്‌ യാസീൻ ടി കെ, താജുദ്ധീൻ അബൂബക്കർ എന്നിവർ സംസാരിച്ചു. ബാസിം നൂറനി, ഹാരിസ് റഹ്മാൻ, സഹദ് ഖുതുബി, സാദിഖ് അഹ്സനി, മുഹമ്മദ്‌ സാദിഖ് തെന്നല, ഹബീബ് റഹ്മാൻ കാവനൂർ ജെ പി ജംഷീർ അംജദി സംബന്ധിച്ചു.

Share
More News

More News

View All →
പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി
Campus
Jun 28, 2026

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി

വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളിൽ ആവർത്തിച്ചുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകളും ക്രമക്കേടുകളും പരീക്ഷാ റദ്ദാക്കലുകളും രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി തകർത്തിരിക്കുകയാണെന്ന് എസ് എസ് എഫ് ‘ഹ്യൂമൻ ലൈബ്രറി’യിൽ പ്രമേയം. നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാർതഥികളുടെ ഭാവിയെ ഭരണപരമായ …

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ
Campus
Jun 28, 2026

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ

കൊല്ലം: പ്രൊഫഷണൽ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സംഗമം-പ്രൊഫ്സമ്മിറ്റ് 2026 ഒക്ടോബർ 9, 10, 11 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ വെച്ച് നടക്കും. കൊല്ലത്ത് നടന്ന ഹ്യൂമൻ ലൈബ്രറിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക പ്രൊഫ്സമ്മിറ്റ് …

എസ് എസ് എഫ് സെൻസോറിയം 2026: മത്സരഫലങ്ങൾ പ്രഖ്യാപിച്ചു
Sensorium
Jun 14, 2026

എസ് എസ് എഫ് സെൻസോറിയം 2026: മത്സരഫലങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ: എസ് എസ് എഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയം-’26- ന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ ദഅവാ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത മത്സരങ്ങൾ ശ്രദ്ധേയമായ നിലവാരം പുലർത്തി. ശൈഖ് സൈനുദ്ധീൻ …