SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
ProfsummitJune 22, 2025

പതിനേഴാമത് പ്രൊഫ്‌സമ്മിറ്റ് ഒക്ടോബറിൽ

പതിനേഴാമത് പ്രൊഫ്‌സമ്മിറ്റ് ഒക്ടോബറിൽ

തിരുവനന്തപുരം : പതിനേഴാമത് എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് 2025 ഒക്ടോബർ 10,11,12 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നടക്കും. തിരുവനന്തപുരത്ത് കോൺഷ്യസ് ക്യാമ്പസ്‌ എന്ന പേരിൽ നടന്ന വിദ്യാർത്ഥി സംഗമത്തിൽ വെച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പ്രഖ്യാപനം നിർവഹിച്ചു.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനീറുൽ അഹ്ദലിന്റെ അധ്യക്ഷതയിൽ സമസ്‌ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു, സംസ്ഥാന സെക്രട്ടറിമാരായ സ്വാബിർ സഖാഫി, ജാബിർ പി,ശുഹൈബ് പി വി, മുനവ്വിർ അമാനി, സൈഫുദ്ധീൻ ടി പി, അബ്ദുള്ള ബുഹാരി, ഡോ. ഷെറിൻ എന്നിവർ സംബന്ധിച്ചു. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ സ്വാഗതവും ആഷിക് അഹ്സനി നന്ദിയും പറഞ്ഞു.

പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായി ജില്ലകളിൽ പ്രഖ്യാപനങ്ങൾ, സിമ്പോസിയം, റോഡ് ടു സമ്മിറ്റ്, ഐഡിയത്തോൺ കോമ്പറ്റിഷൻ, വർക്ക്‌ഷോപ്പുകൾ, എക്സപടിഷ്യോ, പ്രൊഫ്‌ ജേർണി, കോ ലാബ്, ക്യാമ്പസ്‌ വിസിറ്റ്, വിജിലൻഷ്യ തുടങ്ങി വിത്യസ്ത പരിപാടികൾ നടക്കും.

Share
More News

More News

View All →
പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി
Campus
Jun 28, 2026

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി

വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളിൽ ആവർത്തിച്ചുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകളും ക്രമക്കേടുകളും പരീക്ഷാ റദ്ദാക്കലുകളും രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി തകർത്തിരിക്കുകയാണെന്ന് എസ് എസ് എഫ് ‘ഹ്യൂമൻ ലൈബ്രറി’യിൽ പ്രമേയം. നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാർതഥികളുടെ ഭാവിയെ ഭരണപരമായ …

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ
Campus
Jun 28, 2026

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ

കൊല്ലം: പ്രൊഫഷണൽ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സംഗമം-പ്രൊഫ്സമ്മിറ്റ് 2026 ഒക്ടോബർ 9, 10, 11 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ വെച്ച് നടക്കും. കൊല്ലത്ത് നടന്ന ഹ്യൂമൻ ലൈബ്രറിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക പ്രൊഫ്സമ്മിറ്റ് …

എസ് എസ് എഫ് സെൻസോറിയം 2026: മത്സരഫലങ്ങൾ പ്രഖ്യാപിച്ചു
Sensorium
Jun 14, 2026

എസ് എസ് എഫ് സെൻസോറിയം 2026: മത്സരഫലങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ: എസ് എസ് എഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയം-’26- ന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ ദഅവാ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത മത്സരങ്ങൾ ശ്രദ്ധേയമായ നിലവാരം പുലർത്തി. ശൈഖ് സൈനുദ്ധീൻ …