SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
ProfsummitAugust 20, 2025

പ്രൊഫ്‌സമ്മിറ്റ് : ഗ്ലോബൽ രജിസ്ട്രേഷൻ ആരംഭിച്ചു.

പ്രൊഫ്‌സമ്മിറ്റ് : ഗ്ലോബൽ രജിസ്ട്രേഷൻ ആരംഭിച്ചു.

കോഴിക്കോട് : പതിനേഴാമത് പ്രൊഫ്‌സമ്മിറ്റ് രജിസ്ട്രേഷന് തുടക്കമായി. സംസ്ഥാന ഉദ്ഘാടനം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴിക്കോട് വെച്ച് എസ്. എസ്. എഫ് ദേശീയ പ്രസിഡന്റ് സി പി ഉബൈദുള്ള സഖാഫി നിർവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്ല ബുഹാരി, സ്വാബിർ സഖാഫി, കാമ്പസ് സിൻഡിക്കേറ്റ് അംഗം ഷബീർ നൂറാനി സംബന്ധിച്ചു.

ഒക്ടോബർ 10,11,12 തിയ്യതികളിൽ മലപ്പുറം കോട്ടക്കൽ വെച്ച് നടക്കുന്ന പ്രൊഫ്‌സമ്മിറ്റിൽ മുവ്വായിരം പ്രൊഫഷണൽ വിദ്യാർത്ഥികൾ പങ്കെടുക്കും. സംസ്ഥാനത്തെ മുഴുവൻ പ്രൊഫഷണൽ കോളേജുകളിലും മൊമന്റം ബിഗിൻസ് എന്ന പേരിൽ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായി സ്കെച്ച്പാഡ്, കമ്മ്യൂണിറ്റി റീച്ച്, കോ ലാബ്, ചുമരെഴുത്ത് എന്നിവ നടന്ന് വരുന്നു. രജിസ്റ്റർ ചെയ്യാൻ: profsummit.in

Share
More News

More News

View All →
സ്കൂൾ കിറ്റ് വിതരണം; പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്വാസമായി എസ്.എസ്.എഫ്
General
Aug 7, 2026

സ്കൂൾ കിറ്റ് വിതരണം; പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്വാസമായി എസ്.എസ്.എഫ്

കോട്ടയം : ഈരാറ്റുപേട്ടയിൽ കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് പഠനോപകരണങ്ങളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി എസ്‌.എസ്‌.എഫ് കോട്ടയം ജില്ലാ കമ്മിറ്റി. ദുരിതബാധിതരായ വിദ്യാർത്ഥികൾക്കായി സംഘടന തയ്യാറാക്കിയ പ്രത്യേക സ്കൂൾ കിറ്റുകളുടെ വിതരണ ഉദ്ഘാടനം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഹൈബ് പി.വി …

പതിമൂന്നാമത്  കേരള സാഹിത്യോത്സവ് അവാർഡ് ടി. ടി. ശ്രീകുമാറിന്
Press Meet
Jul 23, 2026

പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡ് ടി. ടി. ശ്രീകുമാറിന്

കോഴിക്കോട്: പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡിന് പ്രമുഖ എഴുത്തുകാരനും, മാധ്യമ നിരീക്ഷകനും സാമൂഹിക വിമർശകനുമായ പ്രൊഫ. ടി. ടി. ശ്രീകുമാറിനെ തെരഞ്ഞെടുത്തു. മലയാള സാഹിത്യത്തിനും, സാമൂഹിക-സാംസ്കാരിക വിമർശന രംഗത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം. കവി കെ സച്ചിദാനന്ദൻ ജൂറി …

കേരള സാഹിത്യോത്സവ് അവാർഡ് പ്രഖ്യാപനം ഇന്ന്
Sahityotsav
Jul 23, 2026

കേരള സാഹിത്യോത്സവ് അവാർഡ് പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡ് ജേതാവിനെ ഇന്ന് പ്രഖ്യാപിക്കും. കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന പ്രസ് മീറ്റിലാണ് സംസ്ഥാന ഭാരവാഹികൾ അവാർഡ് ജേതാവിനെ പ്രഖ്യാപിക്കുന്നത്. കേരള സാഹിത്യോത്സവിൻ്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നൽകുന്ന അവാർഡ് സാഹിത്യ …