SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
CampusSeptember 28, 2025

തുടർക്കഥയാകുന്ന ആൾക്കൂട്ട ദുരന്തങ്ങൾ; പൊതുജനങ്ങളും ജാഗ്രത കാണിക്കണം: എസ് എസ് എഫ്

തുടർക്കഥയാകുന്ന ആൾക്കൂട്ട ദുരന്തങ്ങൾ; പൊതുജനങ്ങളും ജാഗ്രത കാണിക്കണം: എസ് എസ് എഫ്

തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ നിരവധി പേർ മരിച്ചുവെന്നത് ദുഃഖകരമാണ്. മുൻപ് കുസാറ്റിലും കുംഭമേളക്കിടയിലും ബംഗളുരുവിലെ IPL ആഘോഷത്തിനിടയിലും സമാനമായ രീതിയിൽ തിരക്കിനിടയിൽപെട്ട് നിരവധി പേർ മരണപ്പെട്ടിരുന്നു. പരിപാടികൾ സംഘടിപ്പിക്കുമ്പോൾ കൃത്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങൾ നൽകുന്ന സൂചനകൾ.

അപകടം വരുമ്പോൾ മാത്രം ഉണരേണ്ടതല്ല നമ്മുടെ സംവിധാനങ്ങൾ. രാജ്യത്ത് ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനപ്രതിനിധികളും നിയമപാലകരും പൊതുജനങ്ങളും ഒരുപോലെ ജാഗ്രത കാണിക്കേണ്ടതുണ്ട്. പതിനായിരക്കണക്കിന് പേർ ഒരുമിച്ചുകൂടുന്നിടത്ത് സംഘാടകർക്കും നിയമസംവിധാനങ്ങൾക്കുമൊപ്പം പരിപാടിയിൽ സംബന്ധിക്കുന്നവരും ആവശ്യമായ മുൻകരുതലുകളെടുക്കണം.

പരിക്കേറ്റവർക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷ ലഭിക്കാത്തതിനാലും അടിയന്തിരമായി ഹോസ്പിറ്റലുകളിൽ എത്തിക്കാൻ കഴിയാത്തതിനാലുമാണ് മരണസംഖ്യ ഉയർന്നത്. ഇത്തരം സുരക്ഷാ മുൻകരുതലുകൾ എടുക്കാത്ത ഏതൊരു പരിപാടിക്കും ഭരണസംവിധാനങ്ങൾ അനുമതി നൽകരുത്. ആവശ്യമായ നിയമപരിഷ്കാരങ്ങളും നടപ്പിലാക്കണം.

പാവപ്പെട്ടവരും അതിസാധാരണക്കാരുമായ ജനങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തെരുവിലിറക്കുന്നവർക്ക് ഏറ്റവും ചുരുങ്ങിയത് അവരുടെ സുരക്ഷയ്ക്കും ജീവനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വമുണ്ട്. അതിന് കഴിയില്ലെങ്കിൽ രാഷ്ട്രീയത്തിൽ വേഷംകെട്ടാതിരിക്കലാണ് നല്ലത്. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

ഒക്ടോബർ 10,11,12 തിയ്യതികളിൽ കോട്ടക്കലിൽ വെച്ച് നടക്കുന്ന പ്രൊഫ്സമ്മിറ്റിന്റെ പ്രചരണ ഭാഗമായി സംഘടിപ്പിച്ച ‘വിജിലൻഷ്യ:’ കാമ്പസ് നേതൃ സംഗമം ഐ പി എഫ് സെൻട്രൽ ചെയർമാൻ ഡോ. നൂറുദ്ധീൻ റാസി ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ പ്രമേയ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി അബ്ദുള്ള ബുഹാരി, ആഷിക് അഹമദ് അഹ്സനി, അബ്ദുൽ ഹഫീള് അഹ്സനി, മൂസ നവാസ്, ഷബീർ നൂറാനി വിവിധ സെഷനുകളിൽ സംബന്ധിച്ചു.

Share
More News

More News

View All →
പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി
Campus
Jun 28, 2026

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി

വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളിൽ ആവർത്തിച്ചുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകളും ക്രമക്കേടുകളും പരീക്ഷാ റദ്ദാക്കലുകളും രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി തകർത്തിരിക്കുകയാണെന്ന് എസ് എസ് എഫ് ‘ഹ്യൂമൻ ലൈബ്രറി’യിൽ പ്രമേയം. നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാർതഥികളുടെ ഭാവിയെ ഭരണപരമായ …

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ
Campus
Jun 28, 2026

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ

കൊല്ലം: പ്രൊഫഷണൽ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സംഗമം-പ്രൊഫ്സമ്മിറ്റ് 2026 ഒക്ടോബർ 9, 10, 11 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ വെച്ച് നടക്കും. കൊല്ലത്ത് നടന്ന ഹ്യൂമൻ ലൈബ്രറിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക പ്രൊഫ്സമ്മിറ്റ് …

എസ് എസ് എഫ് കാമ്പസ്‌ ജൽസ സംസ്ഥാന ഉദ്ഘാടനം
Campus
Feb 26, 2026

എസ് എസ് എഫ് കാമ്പസ്‌ ജൽസ സംസ്ഥാന ഉദ്ഘാടനം

കണ്ണൂർ: എസ് എസ് എഫ് സംസ്ഥാന കാമ്പസ്‌ സിന്റിക്കേറ്റിന്റെ കീഴിൽ നടക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി കാമ്പസ്‌ വിദ്യാർഥികൾക്ക് വേണ്ടി ‘ജൽസ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആത്മീയ സംഗമത്തിന്റെ സംസ്ഥാന ഉദ്ഘാടനം കണ്ണൂർ മെഡിക്കൽ കോളേജ് കാമ്പസിൽ വെച്ച് നടന്നു. എസ് …